ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം പ്രസ്‌ക്ലബ് പ്രതിഷേധ മാര്‍ച്ച് നടത്തി

single-img
8 September 2017

കഴക്കൂട്ടം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം പ്രസ്‌ക്ലബ് പ്രതിഷേധ മാര്‍ച്ച് നടത്തി.

കൊലയാളിയെ കണ്ടെത്തുക, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഫാസിസ്റ്റ് വര്‍ഗീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. കഴക്കൂട്ടം പ്രസ് ക്ലബ് പരിസരത്തു നിന്നു ആരംഭിച്ച മാര്‍ച്ച് നാഷണല്‍ ഹൈവെ കറങ്ങി കഴക്കൂട്ടം ജംഗ്ഷനില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലതീര്‍ത്തായിരുന്നു സമാപിച്ചത്. കഴക്കൂട്ടം പ്രസ് ക്ലബ് ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു.