‘മോദിക്ക് പോകാം, സുരേന്ദ്രന്‍ പോകരുത്’: മന്ത്രി കടകംപള്ളിക്ക് ചൈനയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു

single-img
8 September 2017

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. യു.എന്‍. എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 16വരെയാണ് യോഗം.

കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. ചൈനയുമായുള്ള തര്‍ക്കമാണോ യാത്ര നിഷേധിക്കാന്‍ കാരണമെന്ന് വ്യക്തമല്ല. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈന സന്ദര്‍ശിച്ചത്.