ഒരു വര്‍ഷം കൊണ്ട് 13 കോടി ഉപഭോക്താക്കളെ നേടി ജിയോ റെക്കോഡിട്ടു

single-img
8 September 2017

ന്യൂഡല്‍ഹി: ഇന്ത്യയിലും ആഗോള തലത്തിലും ഒട്ടേറെ റെക്കോഡുകള്‍ കൈവരിച്ച് റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ. വിപണിയിലെത്തി ഒരു വര്‍ഷം കൊണ്ട് 13 കോടി ഉപഭോക്താക്കളെയാണ് ജിയോ നേടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിയത്.

90 ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ 4 ജി ഇന്റര്‍നെറ്റ്, സൗജന്യ വോയ്‌സ് കോളുകള്‍ തുടങ്ങിയ ഒട്ടേറെ ഓഫറുകളുമായായിരുന്നു ആരംഭം. ജിയോയുടെ വരവ് ഇന്റര്‍നെറ്റ് ഡേറ്റ നിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കി. രാജ്യത്ത് മൊത്തം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വന്‍തോതില്‍ കൂടാനും ജിയോയുടെ വരവ് വഴിവച്ചു.