ഇരുന്നു ജോലി ചെയ്യുന്നവര്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മിനിറ്റ് നടക്കണം: ഇല്ലെങ്കില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാവുമെന്ന് പഠനം

single-img
8 September 2017

ഓഫീസില്‍ ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഹൃദയാരോഗ്യത്തിന് പ്രശ്‌നം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍. ഇങ്ങനെ കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുമെന്നും, രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് ക്രമീകരിക്കുമെന്നും ഈ പഠനം പറയുന്നു