ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പൊലീസ് പരിശോധന

single-img
8 September 2017

പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോലീസ് പരിശോധന. ഇന്ന് രാവിലെ കനത്ത സുരക്ഷാ വലയത്തിലാണ് സുരക്ഷാ ഏജന്‍സികളും ജില്ലാ അധികൃതരും പരിശോധന ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിയമിച്ച എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.

പരിശോധനയോടനുബന്ധിച്ച് സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 41 കമ്പനി അര്‍ദ്ധ സൈനിക വിഭാഗം, നാല് കമ്പനി സൈനിക വിഭാഗം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പൊലീസ് സേന, ഡോഗ് സ്‌ക്വാഡ് എന്നിവയാണ് പരിശോധനയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗദയുടെ ആശ്രമം സ്ഥാപിച്ചിരിക്കുന്നത്. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.

ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലെ വിവിധ സ്ഥലങ്ങളിലും കലാപങ്ങള്‍ നടന്നു.