ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

single-img
7 September 2017

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറജബല്‍പൂര്‍ ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. സോന്‍ബന്ദ്രയില്‍ ഒബാര റെയില്‍വെ സ്റ്റേഷന് സമീപം രാവിലെ ആറുമണിയോടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യാത്രക്കാരെ പാളം തെറ്റാത്ത ബോഗികളിലേക്കു മാറ്റി. ഈ മാസം രണ്ടിന് യുപിയിലെ ഹര്‍ദ്ദാറ്റ്പൂരില്‍ ചരക്കുവണ്ടിയുടെ നാല് ബോഗികള്‍ പാളം തെറ്റിയിരുന്നു.

അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി സുരേഷ് പ്രഭുവില്‍നിന്ന് റെയില്‍വേ വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയിരുന്നു. പുനഃസംഘടനയില്‍ പിയൂഷ് ഗോയലിനാണു റെയില്‍ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.