തുറവൂരില്‍ ആനയിടഞ്ഞോടി ചതുപ്പില്‍പ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു

single-img
7 September 2017

തുറവൂരില്‍ ആനയിടഞ്ഞോടി ചതുപ്പില്‍പ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്ക്കും എതിരെയാണു കേസ്. ആനയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണു കേസ്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് ലോറിയില്‍ കൊണ്ടുപോവുകയായിരുന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന തുറവൂരില്‍ വച്ച് ഇടഞ്ഞോടി അനന്തന്‍കരി തുരുത്തിലെ ചതുപ്പില്‍ അകപ്പെട്ടത്.

അതേസമയം, ആനയെ ഇന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയേക്കും. ഉച്ചയോടെ വനം വകുപ്പിന്റെ മൃഗ ഡോക്ടര്‍ എത്തി പരിശോധിച്ചശേഷമാവും തീരുമാനം. രണ്ടു തവണ ഇടഞ്ഞ ആന പൂര്‍ണമായും മെരുങ്ങിയ ശേഷം അനന്തന്‍കരി തുരുത്തില്‍നിന്നു പുറത്തേക്കു കൊണ്ടു വന്നാല്‍ മതിയെന്നാണു തീരുമാനം.