എന്നെക്കാള്‍ ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് ദുല്‍ക്കര്‍: മമ്മൂക്കയ്ക്ക് ആശംസകള്‍ എന്ന് ലാല്‍

single-img
7 September 2017

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. പ്രായം കൂടുംതോറും ചെറുപ്പത്തിന്റെ ചുറുചുറുക്ക് കൊണ്ട് എന്നും സിനിമാ ലോകത്തിന് അത്ഭുതമായി മാറുകയാണ് ഈ മഹാനടന്‍. പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവനടനും മമ്മൂട്ടിയുടെ മകനുമായ ദുല്‍ക്കര്‍ സല്‍മാനും ആശംസകള്‍ നേര്‍ന്നു.

മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രവും ഇതിനൊപ്പം ലാല്‍ പോസ്റ്റ് ചെയ്തു. ദുല്‍ക്കറിന്റെ പിറന്നാളാശംസയും ഫേസ്ബുക്കിലൂടെ ആയിരുന്നു. എന്നെക്കാളും ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ദുല്‍ക്കറിന്റെ പോസ്റ്റ്. മമ്മൂട്ടിയുമൊന്നിച്ചുള്ള ചിത്രവും ദുല്‍ക്കര്‍ പോസ്റ്റ് ചെയ്തു.