ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് നടന്‍ കമല്‍ ഹാസന്‍

single-img
7 September 2017

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് നടന്‍ കമല്‍ ഹാസന്‍. ഒരു സംവാദത്തില്‍ ജയിക്കാന്‍ എതിര്‍ശബ്ദങ്ങളെ തോക്കുകൊണ്ട് നിശബ്ദമാക്കുന്നത് അധമപ്രവൃത്തിയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഗാഢമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു.