ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
7 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ദിലീപ് കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ന്യൂസ് 18 മലയാളത്തിലെ സീനിയര്‍ അസ്സോസീയേറ്റ് എഡിറ്ററാണ് ദിലീപ് കുമാര്‍. സൃഹൃത്തുക്കളോടൊപ്പം കട്ടപ്പനയിലെ ലോഡ്ജിലെത്തിയ ദിലീപ് അവിടെ വച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കട്ടപ്പന സെന്റ്‌ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റുമെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു.

ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് ഹോട്ടല്‍ മുറിയെടുത്തത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ ചായകുടിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ ശ്രമം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വിവരം അറിഞ്ഞ് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

മലയാളം ചാനല്‍ ലോകത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ബി ദിലീപ് കുമാര്‍. പൂട്ടിപ്പോയ ഇന്ത്യാവിഷന്‍ ചാനലിനെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായി ജോലി ചെയ്തിരുന്നു. സൂര്യ ടിവിയുടെ ഡല്‍ഹി ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.