ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു

single-img
7 September 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍17 താരമാണ് മരിച്ചത്. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അണ്ടര്‍17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. സംഘത്തിലെ നാല് പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു.