പുതിയ ഫീച്ചറുകളുമായി വാട്ട്‌സ് ആപ്പ്

single-img
6 September 2017

ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകളുമായി വാട്ട്‌സ് ആപ്പ്. ബിസിനസുകാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചറുകള്‍. വളരെ വേഗത്തില്‍ ആശയവിനിമയം നടത്തുവാന്‍ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചറുകള്‍. ഇത് ഉടന്‍ തന്നെ പുറത്തുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ ഫീച്ചറുകളുടെ ടെസ്റ്റിംഗ് പുരോഗമിച്ചുവരുകയാണ്. ചില പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കാനുണ്ട്. ജനങ്ങള്‍ക്കു ബിസിനസുകാരുമായി വളരെ വേഗത്തില്‍ ആശയവിനിമയം നടത്തുവാന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.