ഗോരക്ഷയുടെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി

single-img
6 September 2017

ദില്ലി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമം തടയണമെന്ന് സുപ്രീംകോടതി. ഇത്തരം അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നു പറഞ്ഞ കോടതി ജില്ലാ പോലീസ് മേധാവിമാരെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍മാരാക്കമെന്നും വ്യക്തമാക്കി. ഹൈവേ പട്രോളിംഗ് ശക്തമാക്കണമെന്നും എടുത്ത നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ സത്യവാംഗ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗോ സംരക്ഷകരെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും ശക്തമായി നേരിടാനും സുപ്രീംകോടതി നിര്‍ദേശിച്ചു.