ഇഴുകി ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ നടന് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ മടി: രസകരമായ സംഭവം പറഞ്ഞ് അമല പോള്‍

single-img
6 September 2017

തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് അമല പോള്‍ രസകരമായ ഒരു സംഭവം പറഞ്ഞത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നായകന്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചിരുന്നതായി അമല പറയുന്നു.

ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന് ബോബി അറച്ചിരുന്നതായും അമല പറയുന്നു. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ ഈ വെളിപ്പെടുത്തല്‍.

ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നു. തിരുട്ടുപയലേയിലേത് തന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.