തിരുവോണ ദിനത്തില്‍ മാത്രം മലയാളികള്‍ കുടിച്ചത് 48.42 കോടിയുടെ മദ്യം

single-img
5 September 2017

തിരുവനന്തപുരം: തിരുവോണദിനത്തിലും ബെവ്‌കോയുടെ മദ്യ വില്‍പ്പനയില്‍ വര്‍ദ്ധനവ്. 48.42 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം 45 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. അത്തം തുടങ്ങി ഉത്രാടം വരെയുള്ള വില്‍പ്പനയിലെ വന്‍ വര്‍ദ്ധനവിന് പിന്നാലെയാണ് തിരുവോണദിനത്തിലെ കണക്കുകള്‍ കൂടി പുറത്ത് വന്നിരിക്കുന്നത്.

അത്തം മുതല്‍ തിരുവോണം വരെയുള്ള മദ്യ വില്‍പ്പന 489 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വിറ്റതാകട്ടെ 456 കോടിയുടെ മദ്യമായിരുന്നു. അതായത് ഇത്തവണ ഉണ്ടായത് 33 കോടിയുടെ വര്‍ദ്ധനവ്. ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 48.60 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.