പാലക്കാട് കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

single-img
5 September 2017

ഷൊര്‍ണൂര്‍: കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരിയാണ് (55) മകന്‍ റിയാസിനെ(30) വെട്ടിക്കൊന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെ മദ്യപിച്ചെത്തിയ ഇരുവരും വഴക്കിടുകയായിരുന്നു. ഇതിനിടെയാണ് മുഹാരി റിയാസിനെ വെട്ടിയത്. റിയാസിന്റെ കാലിനാണ് വെട്ടേറ്റതെങ്കിലും മദ്യ ലഹരിയിലായതിനാല്‍ മുറിവ് കാര്യമായി എടുത്തില്ല. തര്‍ക്കത്തിനൊടുവില്‍ രണ്ടു പേരും അവശരായി കിടന്ന് ഉറങ്ങി.

ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നതിനാല്‍ വീട്ടിലെ മറ്റുള്ളവരും കാര്യമായെടുത്തില്ല. നേരം വെളുത്തപ്പോള്‍ രക്തം വാര്‍ന്ന് റിയാസ് മരിച്ച നിലയിലായിരുന്നു. പാചക തൊഴിലാളിയാണ് റിയാസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മകന്‍ മരിച്ചതോടെ മുഹാരി ഒളുവിലാണ്. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.