ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

single-img
5 September 2017

സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാരിസ്. അപകടത്തില്‍ പിതാവ് താഹിറിനും ഭാര്യക്കും മകനും പരുക്കേറ്റിട്ടുണ്ട്.