കൊച്ചിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 25 കാരൻ പിടിയിൽ

single-img
5 September 2017

കടവന്ത്ര സുഭാഷ് നഗറിൽ ഉച്ചക്കുശേഷം രണ്ടരയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവാവ് ഫ്ലാറ്റിലെത്തി അറുപതുകാരിയായ വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുപത്തിയഞ്ചുകാരനായ യുവാവിനെ പിടികൂടിയത്.

തുടർന്ന് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി എന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. ഇയാളുടെ ഉദ്ദേശമെന്താണെന്നു വ്യക്തമായിട്ടില്ല. പ്രതിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ് കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.