പള്‍സര്‍ സുനി തന്റെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല: തെറ്റായ വാര്‍ത്തകള്‍ മൂലം തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും കാവ്യയുടെ സഹോദരന്‍

single-img
5 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാവ്യാമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍. പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ല. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മിഥുന്‍ മാധവന്റെ പ്രതികരണം.

ദൃശ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ്. പള്‍സര്‍ സുനി തന്റെ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്നും മിഥുന്‍ പ്രതികരിച്ചു. വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും സുനിയെ ക്ഷണിച്ചിട്ടില്ലെന്നും തന്റെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

കാവ്യയുടേയും തന്റെയും വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയ്ക്ക് സുനിയുമായോ, നടി ആക്രമിക്കപ്പെട്ട കേസുമായിട്ടോ യാതൊരു ബന്ധവുമില്ലെന്നും ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും മിഥുന്‍ പറഞ്ഞു. ഇത്തവണ തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും മിഥുന്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് മിഥുനെ അന്വേഷണസംഘം ചോദ്യംചെയ്‌തെന്ന് കഴിഞ്ഞദിവസമാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് മിഥുന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ മിഥുന്‍ നിഷേധിച്ചിരിക്കുന്നത്.

മിഥുന്‍ മാധവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Dear friends,
Hope you had a Wonderful Onam with your family.
As you may have guessed, we did not celebrate Onam this year as our whole family has been going through the hardest days of our lives. This is mainly because of baseless allegations made against my family ; spread by an infamous culprit – ‘Pulsar Suni’
Surprisingly, over the past few days there have been reports that
1. This person ‘Pulsar Suni’ attended my wedding and
2. That photographs/ videos of my wedding proves this
3. That I have admitted this.
All these claims are false!
My family and me,do not have any personal acquaintance with this person. He was not invited for the function or any other functions organised by us. To verify these allegations, Photos or videos have not been collected by either the police or investigation
team.
In addition to this, the staff working at my organisation Ms Laskyah.com have no involvement with this man or this case. Because of the firm belief thatt ruth is on our side, we will tsrive to fight the conspiracies and False accusations planned against us.
We sincerely hope that all of you will be with us, in this fight fort ruth and justice and for the victim as well. Have a good day!