കലാഭവന്‍ ഷാജോണ്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി: കൂടുതല്‍ സംസാരിക്കാതെ ദിലീപ്

single-img
3 September 2017


നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ കലാഭവന്‍ ഷാജോണ്‍ എത്തി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഷാജോണ്‍ എത്തിയത്. പത്തു മിനിറ്റാണ് സന്ദര്‍ശനത്തിന് അനുവദിച്ചിരുന്നതെന്നും, കൂടുതലൊന്നും സംസാരിച്ചില്ലെന്നും കലാഭവന്‍ ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കലാഭവന്‍ ഷാജോണിനെ ബന്ധപ്പെടുത്തിയും വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഷാജോണിനെതിരെ ദിലീപ് കരുക്കള്‍ നീക്കിയെന്നായിരുന്നു വ്യാജവാര്‍ത്ത.

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്. ഇന്നലെ സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. മകളും ഭാര്യയും ദിലീപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായിട്ടാണ് വിവരം.