ഓണമായതിനാല്‍ 4 മണിക്കൂറിന് 10000രൂപ വരെ റേറ്റ്: ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവം; ഇടപാട് വാട്‌സാപ്പ് വഴി

single-img
3 September 2017

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഓണക്കാലത്ത് ഇടപാടുകാര്‍ ധാരാളമായി എത്തുന്നതിനാല്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ചാകരയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴക്കൂട്ടം, കോവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണു പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനമെന്നാണ് സൂചനകള്‍.

ഉത്തരേന്ത്യന്‍ യുവതികളെ കൊണ്ടുവന്നാണ് പെണ്‍വാണിഭ സംഘങ്ങളുടെ ബിസിനസ്സ്. വാട്‌സ്ആപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്താണ് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഡീല്‍ ഉറപ്പിച്ചു പണം വാങ്ങിയതിനുശേഷമെ ഫ്‌ലാറ്റിനുള്ളിലേക്ക് കടത്തി വിടുകയുള്ളൂ. ഇടപാടുകാര്‍ക്കായി മദ്യസല്‍ക്കാരവും ഇവിടെ ഉണ്ടാകും. ഓണക്കാലമായത് കൊണ്ട് നാലു മണിക്കൂറിന് 8000 മുതല്‍ 10000വരെയാണ് റേറ്റ്.

ലൊക്കാന്റോ ഉള്‍പ്പെടെയുള്ള പ്രമുഖ സൈറ്റുകളില്‍ തിരുവനന്തപുരം എന്ന ലൊക്കേഷന്‍ സേര്‍ച്ചില്‍ നിരവധി സംഘങ്ങളാണ് ആവശ്യക്കാരെ അട്രാക്ക്റ്റ് ചെയ്യുന്നത്. ഇതു സംബന്ധിച്ചു മുപ്പതോളം പരസ്യങ്ങളാണ് ഒരാഴ്ച്ചയ്ക്കിടെ പ്രത്യക്ഷമായത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌നോപാര്‍ക്കിന്റെ പേര് ദുരുപയോഗം ചെയ്താണു പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന വ്യാജേന നടത്തിപ്പുകാരനും സംഘത്തിലെ പെണ്‍കുട്ടിയും ചേര്‍ന്നു ഫ്‌ലാറ്റ് തരപ്പെടുത്തിയാണു പ്രവര്‍ത്തനം തുടങ്ങുന്നത് എന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ വ്യക്തമായി. ഫ്‌ലാറ്റില്‍ താമസിച്ചു സ്ഥലവും വഴികളും പരിചയപ്പെട്ട ശേഷമാണ് പെണ്‍കുട്ടികളെ എത്തിക്കുന്നത്.

ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ ടൂറിസ്റ്റു ബസുകളില്‍ പെണ്‍കുട്ടികളെ കയറ്റി അയക്കും. ഇവരെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ചാണു പ്രവര്‍ത്തനം. മൂന്നു ദിവസം കഴിയുമ്പോള്‍ യുവതികളെ മടക്കി അയച്ച് അടുത്ത സംഘത്തെ വിളിച്ചുവരുത്തും. പരസ്യം നല്‍കി ഇടപാടുകാരെ വിളിച്ചുവരുത്തുന്നത് നടത്തിപ്പുകാരനായിരിക്കും .

ആറുമാസം കഴിയുമ്പോള്‍ പുതിയ ഫ്‌ലാറ്റിലേക്ക് സംഘം മാറും. പരസ്യത്തിലെ ഫോണ്‍ നമ്പറും മാറി കൊണ്ടിരിക്കും. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സംഘത്തിന്റെ ഭാഗമാണ്. ഇതര ജില്ലകളില്‍ നിന്നു വീട്ടുജോലി എന്ന പേരില്‍ വീടുവിട്ടു വരുന്നവരും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ അകപ്പെടുന്നുണ്ട്.

കടപ്പാട് : മംഗളം