ഒമാനിലെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു

single-img
3 September 2017

മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല. ഇത്തരത്തിലുള്ള ലഗേജുകളുമായി എത്തിയവര്‍ക്ക് കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നല്‍കി. ലഗേജുകള്‍ ഇതിലേക്ക് മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര അനുവദിച്ചത്.

ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന സര്‍വ്വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാണ്. സുരക്ഷയും സുഗമമായ ചെക്ക്ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. ലഗേജുകള്‍ കൃത്യമായ രൂപത്തിലല്ലാത്തതിനാല്‍ കൂടുതല്‍ സുരക്ഷാ പരിശോധന ആവശ്യമുള്ളപ്പോള്‍ പ്രയാസമുണ്ടാക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.