ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് കമല്‍ഹാസന്‍: ‘ലാലിന്റെ മികവ് മറ്റാരിലും കണ്ടിട്ടില്ല’

single-img
3 September 2017

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പുകഴ്ത്തി നടന്‍ കമല്‍ഹാസന്‍. ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങള്‍ തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസുതുറന്നത്.

വൈവിദ്ധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടിസാര്‍ കടന്നുപോയി. ശരിക്കും സിനിമാ മാത്രം സ്വപ്‌നം കണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ അത്രയും മികവ് മറ്റാരിലും കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ സാറിന് അഭിനയിക്കാനറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകന്‍ എന്നനിലയില്‍ തന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. അഭിമുഖത്തിലുടനീളം കേരളത്തിലെ ഓണ ഓര്‍മകളും പ്രതിഭകളുമൊന്നിച്ചുള്ള അനുഭവങ്ങളും കമല്‍ഹാസന്‍ പങ്കുവയ്ക്കുന്നുണ്ട്.