‘ആള്‍ദൈവ’ത്തിന്റെ കാമലീലകള്‍ വെളിപ്പെടുത്തി ഭാര്യ: ഹണിപ്രീത് മാത്രമല്ല ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെത്തിയ നിരവധി സ്ത്രീകളെ ഗുര്‍മീത് വലയിലാക്കി

single-img
3 September 2017

ഇന്ത്യയെ ഒട്ടാകെ ഇളക്കി മറിച്ച വിവാദ ആള്‍ദൈവം ‘ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള വഴിവിട്ട ബന്ധത്തക്കുറിച്ചു ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത നേരത്തെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗറും ഈ ആരോപണം ശരിവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഹണിപ്രീത് മകള്‍ അല്ല, അവരുടെ സ്ഥാനം ഗുര്‍മീതിന്റെ കിടപ്പറയിലാണെന്ന് ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗര്‍ പറഞ്ഞു.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്താണ് ഹണിപ്രീതിനെ, ഗുര്‍മീത് വരുതിയിലാക്കിയതെന്നും ഹര്‍ജീത് പറയുന്നു.
ഹണിപ്രീത്, തന്റെ വളര്‍ത്ത് മകളാണെന്നാണ് ഗുര്‍മീത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയിലാണെന്ന് ഹര്‍ജീത് പറഞ്ഞു. ഗുര്‍മീതിന്റെ കാമലീലകള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

1990ലാണ് ഹര്‍ജീത് ദേരാ സച്ചാ സൗദ ആശ്രമത്തില്‍ എത്തിയത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുര്‍മീത് അറിയിച്ചപ്പോള്‍ ഹര്‍ജീത് സന്തോഷത്തോടെയാണ് സമ്മതം മൂളിയത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞുവെന്ന് ഹര്‍ജീത് പറഞ്ഞു. തനിനിറം വ്യക്തമായതോടെ ഹര്‍ജീത്, ഗുര്‍മീതില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ടു പോകാന്‍ സാധിച്ചില്ല എന്നും ഹര്‍ജീത് പറയുന്നു.

ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള വഴിവിട്ട ബന്ധത്തക്കുറിച്ചു ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത നേരത്തെ നടത്തിയ വെളിപ്പെടുത്തലുകള്‍

1999 ല്‍ ആണ് ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക തനേജ എന്ന ഹണി പ്രീത് വിവാഹം കഴിക്കുന്നത്. തുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്. എന്നാല്‍ ഈ ബന്ധം വളരെ പെട്ടെന്നുതന്നെ, ഗുരു ശിഷ്യ തലത്തില്‍ നിന്നും പ്രണയത്തിലേക്ക് വളരുകയായിരുന്നെന്ന് വിശ്വാസ് ഗുപ്ത പറയുന്നു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ഇടപെട്ടിരുന്നതെന്നും ഇരുവരും തമ്മില്‍ അരുതാത്ത നിലയില്‍ പല തവണ താന്‍ കണ്ടുവെന്നും വിശ്വാസ് ഗുപ്ത പറഞ്ഞിരുന്നു.

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും, ഗുര്‍മീത് ഹണിപ്രീതിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് 2011 ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം തീര്‍ത്ത് വിശ്വാസ് ഗുപ്ത ഹണിപ്രീതില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു. ഇതിനു ശേഷമാണ് ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് റാം റഹിം തന്റെ വളര്‍ത്തുമകളായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹണിപ്രീത് ദേരാ സച്ചാ സൗദയിലെ പ്രധാനികളിലൊരാളായി മാറിയെന്നും വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

റാം റഹിമിനെ നായകനാക്കി ‘എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്’ എന്ന സിനിമ സംവിധാനം ചെയ്ത ഹണിപ്രീത് ബാബയെ നായകനാക്കി ചെയ്ത ‘എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ്’ എന്ന സിനിമയില്‍ 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.

എന്നാല്‍ സിനിമയെപ്പറ്റി ഹണിപ്രീത് യാതൊരു പഠനങ്ങളും നടത്തിയിട്ടില്ലെന്ന് വിശ്വാസ് ഗുപ്ത ആരാപിക്കുന്നു. ഹണിപ്രീതിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഗുര്‍മീത്, അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. ഗുര്‍മീതിന്റെ ഭീഷണിയെത്തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു.