അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
3 September 2017

കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദേശീയ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ഇതിനായി കണ്ണന്താനത്തിന് മികച്ച സംഭാവന നല്‍കാനാവുമെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.