ഉപ്പ് അധികമായാല്‍ രക്ത സമ്മര്‍ദ്ദം മാത്രമല്ല ഫലം; ശരീരത്തിലെത്തുന്ന ഉപ്പ് കാലക്രമേണ ജീവനെടുക്കുകയും ചെയ്യും

single-img
2 September 2017

Salt
ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാന്‍ പറ്റില്ല.അധികമായാല്‍ ഉപ്പും വിഷമാണ്.കരളിന്റെ പ്രവര്‍ത്തനത്തെയും രക്തകോശങ്ങളെ നശിപ്പിക്കുകയും വളര്‍ച്ച തടയുകയും ചെയ്യാന്‍ ഉപ്പിന്റെ ഉപയോഗം കാരണമാകും. ഉപ്പ് ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണെന്നും പൂര്‍ണ്ണമായി വിഘടിപ്പിക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. ശരീരത്തിലെത്തിയ ഉപ്പിനെ പുറന്തള്ളാന്‍ ശരീരം ശ്രമിക്കുന്നത് കൊണ്ടാണ് വിയര്‍പ്പിലൂടെ ഉപ്പ് പുറത്തേക്ക് കളയുന്നത്. ഇതാണ് വിയര്‍പ്പിന്റെ ഉപ്പ് രസത്തിന് പിന്നിലും.
ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ അനാരോഗ്യകരമായ പല അവസ്ഥകളിലേക്ക് തള്ളിവിടും.

ബ്ലോട്ടിങ്, ശരീരം തടിച്ച് ചീര്‍ക്കുന്ന അവസ്ഥ
ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ധിക്കുന്നത് ശരീരം വല്ലാതെ ചീര്‍ക്കാന്‍ ഇടയാക്കും. അമിതമായ ഫ്ലൂയിഡ് ശരീരത്തില്‍ ശേഖരിക്കപ്പെടുന്നതാണ് കാരണം.

പക്ഷാഘാതം
രക്തത്തിലെ അമിത സോഡിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിലേക്കും ഒടുവില്‍ സ്‌ട്രോക്കിലേക്കും നയിക്കും. ശരീരം തളരുന്നതിലേക്കോ മരണത്തിലേക്കോ നടന്നടുക്കാന്‍ അധിക സമയം വേണ്ടിവരില്ല.
ഇതിനെല്ലാം പുറമെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മാരകമായി തീരാന്‍ അധിക സമയം വേണ്ടി വരില്ല. അതിനാല്‍ ഉപ്പിന്റെ ഉപയോഗത്തില്‍ കാര്യമായ ശ്രദ്ധ വേണം. അല്ലെങ്കില്‍ കാത്തിരിക്കുന്നത് വേദനകള്‍ നിറഞ്ഞ ഒരു നാളെയായിരിക്കും
വൃക്ക തകരാറിലാക്കും
രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന കിഡ്‌നി പണിമുടക്കിയാല്‍ രക്തത്തില്‍ മാലിന്യം നിറയും. ഇത് ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് വൃക്കകളുടെ പണിമുടക്കാന്‍ കാരണക്കാരാവുക. വൃക്കരോഗമുള്ളവര്‍ ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ തന്നെ അവരുടെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം വരും.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
സോഡിയത്തിന്റെ അളവ് കൂടും തോറും രക്ത സമ്മര്‍ദ്ദം റോക്ക്റ്റ് പോലെ മുകളിലേക്ക് കുതിക്കും.

ഹൃദയാഘാത സാധ്യതകള്‍ ഇരട്ടിയാകും
ശരീരത്തിന് സോഡിയം ആവശ്യമാണ്. എന്നാല്‍ അമിതമായാല്‍ പ്രത്യാഘാതങ്ങള്‍ പത്തിരട്ടിയാക്കും. കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന വില്ലന്‍ ഇവയാണ്. ഹൃദയരോഗങ്ങള്‍ക്ക് അടിപ്പെടാനും പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിലയ്ക്കാനും ഉപ്പ് കാരണമാകും.

ബുദ്ധിയെ ബാധിക്കും
ഉപ്പ് തിന്നാല്‍ മന്ദബുദ്ധിയാകുമെന്ന പഴമക്കാരുടെ ചൊല്ല് വെറുതെയല്ല. ബുദ്ധി സാമര്‍ത്ഥ്യത്തേയും ഗ്രഹിക്കാനുള്ള കഴിവിനേയും നശിപ്പിക്കാന്‍ ഉപ്പിന്റെ അമിതോപയോഗം കാരണമാകും.