ഗോരഖ്പൂര്‍ ദുരന്തം:ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

single-img
2 September 2017

ലക്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്​ ​പൊലീസാണ്​ കഫീലിനെ അറസ്​റ്റ്​ ചെയ്​തത്​. കഫീലിനെ സസ്​പെന്‍ഡ്​ ചെയ്​ത്​ ഒരാഴ്​ച കഴിയു​മ്പോഴാണ്​ അദ്ദേഹത്തെ ​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു കഫീലിന്‍റെ മുകളിലുള്ള കുറ്റങ്ങള്‍. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുരന്തം നടക്കുമ്ബോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്‍റെ തലവന്‍.ഒാക്​സിജന്‍ സിലിണ്ടറുകളുടെ കുറവ്​ മൂലം 100ലധികം കുട്ടികളാണ്​ ഒരാഴ്​ചക്കിടെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്​.

ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്ബനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയ കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതു വിവാദമായിരുന്നു