മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ പുന:സംഘടന കൊണ്ടെന്ത് കാര്യം:യെച്ചൂരി

single-img
2 September 2017

കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബിജെപി തീരുമാനത്തെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ പുന:സംഘടന കൊണ്ടെന്ത് കാര്യമെന്ന് യെച്ചൂരി പരിഹസിച്ചു.മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം വിജയമാണെന്നു പറയാന്‍ കേന്ദ്രം കൈമാറിയ ട്വീറ്റുകള്‍ തിരിച്ചുംമറിച്ചും ട്വിറ്ററിലിടേണ്ട ഗതിയിലാണ് കേന്ദ്രമന്ത്രിമാരെന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരിയുടെ പരിഹാസം. മന്ത്രിസഭാ പുനസംഘടകൊണ്ടൊന്നും ഒരു കാര്യവുമുണ്ടാവില്ലെന്നും അദ്ദേഹം കളിയാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പുന:സംഘടന കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരുടെ പേരുകള്‍ മാറുമെന്നതല്ലാതെ വേറെ കാര്യമൊന്നും ഇതുകൊണ്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.