Categories: Food & TasteOnam food

ഷഡ് രസപ്രധാനം;സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം

സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം. വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ   നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.  സദ്യയെന്നതു  ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ വിഭാവന ചെയ്തതാണ്. ഷഡ് രസപ്രധാനമാണ് മലയാളിയുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്‍പ്പ്, പുളി തുടങ്ങിയ ആറു രസങ്ങളും കേരളീയ സദ്യയിലുണ്ട്.

കേരളീയസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍  സദ്യയില്‍ നിന്നു ലഭിക്കും.   പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു ലഭിക്കുന്നു. സദ്യയിലെ ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും എല്ലാം പരസ്പരപൂരകങ്ങളാണ്.

സദ്യയില്‍ പ്രധാനമായി ഉപയോഗിക്കുന്ന  തവിടു കളയാത്ത  കുത്തരിച്ചോറില്‍ നിന്നു കാര്‍ബോഹൈഡ്രേറ്റും വിറ്റാമിന്‍ ബി കോപ്ലക്‌സും കിട്ടുന്നു.

ഇതിനൊക്കെ പുറമെ ഏറെ പ്രത്യേകത ഉള്ളതാണ് സദ്യ വിളമ്പുന്ന  കഴുകിയെടുത്ത തൂശനില. അധികം മുറ്റാത്ത തളിരിലയില്‍ ചൂടുചോറു വീഴുമ്പോല്‍ ഇലയില്‍ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയില്‍ സദ്യയുണ്ണുമ്പോള്‍ കിട്ടുന്നു.

Share
Published by
web editor

Recent Posts

വിഘ്‌നേശിനെ തോല്‍പ്പിച്ച് നയന്‍താര; വീഡിയോ

സെപ്തംബര്‍ 18ന് വിഘ്‌നേഷ് ശിവന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ നയന്‍താരയോടൊപ്പമാണ് വിഘ്‌നേശ് ആഘോഷിച്ചത്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.…

6 mins ago

രണ്ടു തലയുള്ള വിചിത്രപാമ്പ്; വീഡിയോ

അമേരിക്കയിലെ വിർജീനിയയിലാണ് രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. വിർജീനിയയിലെ വൈൽഡ് ലൈഫ് സെന്ററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക…

15 mins ago

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി: ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാന്‍ സമിതിയും നിലപാടറിയിച്ചു. തെറ്റുകള്‍ തിരുത്തുന്നതിനു…

21 mins ago

ഇന്ത്യ പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ‘അളിയാ’ എന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍; തിരിഞ്ഞു നോക്കി മാലിക്കിന്റെ അഭിവാദ്യം; വീഡിയോ

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന് പുയ്യാപ്ലേ.. എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് മാലിക്കിനെ ജീജു(ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്)…

55 mins ago

കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ!: വീഡിയോ വൈറല്‍

പൊതുനിരത്തുകള്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ വേണ്ടിയുള്ളതാണെന്നാണ് മിക്കവരുടെയും വിചാരം. കാണുന്നിടത്തെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മളാരും ചിന്തിക്കാറില്ലെന്നതാണ് സത്യം. ഇത്തരത്തില്‍ ട്രാഫിക് സിഗ്‌നലില്‍ നിറുത്തിയിട്ടിരുന്ന…

1 hour ago

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവരാണോ?: എങ്കില്‍ ഈ കോള്‍ വരും, സൂക്ഷിക്കണം

ഓണ്‍ലൈനായി സാധനം വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം ചേവായൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കു വിളി വന്നെങ്കിലും…

1 hour ago

This website uses cookies.