സ്ഥിരമായി ചീര കഴിക്കല്ലേ; അമിതമായാല്‍ അമൃതും വിഷമെന്ന് ഓര്‍ക്കുക

single-img
2 September 2017

red_spinach-ayefresh

പച്ചക്കറികള്‍ കഴിച്ചാല്‍ ശരീരത്തിന് നല്ലാതാണെന്ന് പറയുമെങ്കിലും സ്ഥിരമായി കഴിച്ചാല്‍ ചില ദോഷങ്ങളും ഉണ്ടാവും. നമ്മുടെ ശരീരത്തില്‍ ചോരയുണ്ടാവാന്‍ ചീര നല്ലതാണ്. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിലുമൊക്കെ ചീരക്ക് പ്രധാന പങ്കുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നു പറയുമ്പോലെ ചീരയുടെ അമിതോപയോഗവും ചില ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ദിവസവും ചീര കഴിച്ചാല്‍ ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് താഴെ പറയുന്നു.

1. കിഡ്നി സ്റ്റോണ്‍

ചീരയില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഇത് കിഡ്നിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് പിന്നീട് കിഡ്നി സ്റ്റോണ്‍ ആയി മാറും.

2. സന്ധിവാതം

മേല്‍പ്പറഞ്ഞ പ്യൂരിന്‍ തന്നെയാണ് ഇവിടേയും വില്ലന്‍. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ കുഴപ്പത്തിലാക്കും. ഇത് പിന്നീട് ആര്‍ത്രൈറ്റിസിനും സന്ധിവാതത്തിനും കാരണമാകും.

3. ആഗിരണം കുറയല്‍

പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കും.

4. തലവേദന

തലവേദനയുണ്ടെങ്കില്‍ ചീര കഴിക്കരുത്. തലവേദന വര്‍ദ്ധിക്കും.

5. വയറിന്റെ അസ്വസ്ഥത

ചീരയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.

6. ഡയറിയ

ചീരയുണ്ടാക്കുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കും. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

7. അനീമിയ

പലപ്പോഴും ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യാന്‍ കഴിയാറില്ല. മാത്രമല്ല ഇലക്കറികള്‍ കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന്റെ ഈ കഴിവ് ഇല്ലാതാകുകയും ചെയ്യും.

8. അലര്‍ജി

അലര്‍ജിയുണ്ടാക്കുന്ന ഇല്ലക്കറികളില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.

9. പല്ലുകള്‍ക്ക് ചവര്‍പ്പ്

ചീരയില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകും.