രാജീവ് കുമാർ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി ചുമതലയേറ്റു

single-img
1 September 2017

കേന്ദ്ര സർക്കാരിന്റെ ഉപദേശകസമിതിയായ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി രാജീവ് കുമാർ ചുമതലയേറ്റു. സെന്റർ ഫോർ പോളിസി റിസേർച്ച് എന്ന ഗവേഷണ സ്ഥാപനത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജീവ് കുമാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ദേശസുരക്ഷയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇൻഡോ-അമേരിക്കൻ സാമ്പത്തികവിദഗ്ദ്ധനായ അരവിന്ദ് പനഗാരിയ വൈസ് ചെയർമാൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാനു രാജീവ് കുമാർ ചുമതലയേൽക്കുന്നത്.

പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന  ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 നു മോദി സർക്കാർ രൂപീകരിച്ച  സംവിധാനം ആണു നീതി ആയോഗ്.  ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.