അസംഖാന്‍റെ കേസിനൊപ്പം മണിയുടെ കേസും;പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം ഭരണഘടനാ ബെഞ്ചിന്

single-img
1 September 2017

ന്യൂഡൽഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്‌വാദി പാർട്ടി എംപി അസംഖാന്‍റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്.

ഇന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.

പൊമ്പിള ഒരുമൈ പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കുഞ്ചിത്തണ്ണിയിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്പിള ഒരുമൈയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്.