രാവിലെ വെള്ളം കുടിക്കുന്നതിന്റെ പ്രയോജനങ്ങൾ 

single-img
1 September 2017

drink-water-before-bed1

ഒഴിഞ്ഞ വയറിൽ വെള്ളം കുടികുക എന്നത് ജപ്പാനിൽ ഉത്ഭവിച്ച ഒരു ആശയമാണ്. അവിടുള്ളവർ പ്രഭാതഭക്ഷണത്തിന് അര മണിക്കൂർ മുന്പ് 4 ഗ്ലാസ്‌ വെള്ളം കുടിക്കുന്നു.ഇതവരെ ദിനം മുഴുവൻ ആരോഗ്യത്തോടു കൂടിയും ഊർജ്ജസ്വലരായും ഇരിക്കാൻ സഹായിക്കുന്നു .
രാവിലെ വെള്ളം കുടിക്കുന്നതിനു താഴെ പറയുന്ന ഗുണഫലങ്ങൾ ഉണ്ട്.

തെളിമയുള്ള ചർമ്മമേകുന്നു.

ശരീരം വിഷവിമുക്തമാക്കാൻ ഇത് സഹായിക്കുന്നു.അതുകൊണ്ട് റ്റൊക്സിൻസ് മൂലമുള്ള അടയാളങ്ങളും മങ്ങിയ ചര്മ്മവും എല്ലാം മാറിക്കിട്ടുന്നു.

വൻകുടലിനെ വൃത്തിയാക്കുന്നു.

ഒരു വലിയ ഗ്ലാസ് നിറച്ചു വെള്ളത്തിന്‌ വൻ കുടലിനെ വൃത്തിയാക്കാനും പടിപ്പിടിചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴുകിക്കളയാനും കഴിയുന്നു.ഇത് പോഷകങ്ങൾ മെച്ചപെട്ട രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

നിങ്ങളെ ഊർജ്ജസ്വലരാക്കുന്നു.

ഒഴിഞ്ഞ വയറിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ അരുണ രക്ത കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു.ഇതുമൂലം രക്തം കൂടുതൽ ഒക്സിജൻ വഹിക്കുന്നു. ഇത് നിങ്ങള്ക്ക് കൂടുതൽ ഊർജ്ജം തന്നു ദിവസം മൊത്തം ഉത്സാഹത്തോടെയിരിക്കാൻ സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ജലം കലോറിയെയില്ലാത്ത വസ്തുവായതിനാൽ നിങ്ങള്ക്കത് ഇഷ്ടം പോലെ കുടിക്കാം .ഇത് ശരീരത്തിലെ ചയാപചയപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും തല്ഫലമായി കലോറി കത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യുന്നു.

ശക്തമായ പ്രതിരോധ വ്യൂഹം നിർമ്മിക്കുന്നു

ശരീരത്തിലെ ദ്രവങ്ങളുടെ സന്തുലിതാവസ്ഥ പാലിക്കുന്നത് വഴി പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുന്നു. ഇത് മൂലം ശരീരത്തിൽ രോഗങ്ങൾ പകരുന്നത് കുറയുന്നു.