ബാര്‍ മുതലാളിമാര്‍ക്കല്ല ടൂറിസ്റ്റുകള്‍ക്കായി;ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തെ ബാധിക്കാതിരിക്കാനെന്ന് എക്സൈസ് മന്ത്രി

single-img
1 September 2017

ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചത് വിനോദസഞ്ചാര മേഖലയ്ക്കായാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ.വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി പുനഃസ്ഥാപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി ആണ് സർക്കാർ കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.