അഞ്ച്​ കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു;കുമ്മനവും സുരേഷ് ഗോപിയും മോദി മന്ത്രിസഭയിലേക്ക്?

single-img
1 September 2017

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രമന്ത്രിസഭാ വികസനം ഉടനുണ്ടായേക്കുമെന്ന്​ സൂചന നല്‍കി 5 മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ്​ പ്രതാപ്​ റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹന്‍ സിങ്​, ജല വിഭവ സഹമന്ത്രി സഞ്​ജീവ്​ ബല്യാന്‍, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ്​ സിങ്​ എന്നിവരും സ്​ഥാനമൊഴിഞ്ഞു.

സു​പ്ര​ധാ​ന വ​കു​പ്പു​ക​ള്‍​ക്ക്​ മു​ഴു​സ​മ​യ മ​ന്ത്രി​യി​ല്ലാ​താ​യ സാഹചര്യത്തില്‍ മ​ന്ത്രി​സ​ഭാ വി​ക​സ​നം ഉടന്‍ ന​ട​ത്താ​ന്‍ ബി.​ജെ.​പി തി​ര​ക്കി​ട്ട കൂ​ടി​യ​ാ​ലോ​ച​ന തുടങ്ങി. ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ ​​വ്യാ​ഴാ​ഴ്​​ച എ​ട്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി വെ​വ്വേ​റെ ച​ര്‍​ച്ച ന​ട​ത്തി.​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്​​ച ചൈ​ന​യി​ല്‍ ബ്രി​ക്​​സ്​ ഉ​ച്ച​കോ​ടി​യി​ല്‍ പ​െ​ങ്ക​ടു​ക്കാ​ന്‍ പോ​കു​ന്ന​തി​നു മുമ്പ്​ പു​നഃ​സം​ഘ​ട​ന ന​ട​ന്നേക്കുമെന്നാണ്​ സൂചന​.

ഇത്തവണയെങ്കിലും കേരളത്തിന് ഒരു മന്ത്രിയെ കിട്ടുമെന്നാണ് കേരള ഘടകത്തിന്റെ പ്രതീക്ഷ.കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. സുരേഷ് ഗോപി പരിഗണനയിലാണെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരേയും മന്ത്രിമാരുടെ പട്ടികയിലേക്ക് ഉള്‍പെടുത്താന്‍ പദ്ധതിയുണ്ട്. എന്‍ഡിഎയില്‍ ചേര്‍ന്ന എഐഎഡിഎംകെയ്ക്കും ജെഡിയുവിനും മന്ത്രിസഭയില്‍ പ്രാതനിധ്യം ഉണ്ടാകും.അരുണ്‍ ജയ്റ്റ്ലിക്ക് പകരം പീയുഷ് ഗോയല്‍ ധനമന്ത്രിയാകും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാരും ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്.