മികച്ച ഈ ആറു തരം ചായകളിൽ നിന്നാകട്ടെ നിങ്ങളുടെ ഓരോ പ്രഭാതവും കടന്നുപോകേണ്ടത്

1799631.main_imageപ്രഭാതത്തിലെ ഒരു കപ്പ് ചായയായിരിക്കും ആ ഒരു മൊത്തം ദിവസത്തേക്കുള്ള നമ്മുടെ ഉണർവിന് പ്രധാനം ചെയ്യുന്നത്.ഒരുതരത്തിൽ പറഞ്ഞാൽ ഇതു വളരെ ആരോഗ്യപ്രദവും നമ്മുടെ ചിന്താശേഷിയെ വികസിപ്പിക്കാനും സഹായിക്കുന്നു.നമുക്ക് ആരോഗ്യപ്രദമായ ആറു  തരം ചായകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

1.ഗ്രീൻ ടീ

green-tea-in-a-cup
ഇതിൽ എല്ലാ വിധത്തിലുമുള്ള ആന്റി ഓക്സിഡൻസും അടങ്ങിയിട്ടുണ്ട്.അതുപോലെതന്നെ പലതരം പോഷകങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും മെറ്റബോളിസം വര്ധിപ്പിക്കുകയു ചെയ്യുന്നു.കൂടാതെ, കാൻസറിന് എതിരെ പ്രവർത്തിക്കുവാനും ഇത് ഏറെ സഹായകരമാണ്.

2.ബ്ലാക്ക് ടീ

Black-Tea-for-heart-disease
ഹൃദയത്തിലെ കൊഴുപ്പിനെ തടഞ്ഞു ഹൃദയത്തെ സംരക്ഷിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.ശരീരം തളർന്നുപോകുന്ന അവസ്ഥയിൽ നിന്നും മോചനം നേടാനായി ബ്ലാക്ക് ടീ നമ്മളെ സഹായിക്കുന്നുണ്ട്.

3.റെഡ് റോയ്‌ബോസ് ടീ

Rooibos-tea.jpg.653x0_q80_crop-smart
ഇതിൽ നമ്മുടെ ശരീരത്തിൽ അധികം വരുന്ന കൊഴുപ്പിനെ ദഹിപ്പിച്ചു കളയാനുള്ള ആസ്പതലിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്.തലവേദന,ഹൈപ്പർടെൻഷൻ,എസ്സെമോ, ആസ്മ,അലർജി,മുതലായ രോഗങ്ങളെ തടയുവാനും ഇത് നമ്മെ സഹായിക്കുന്നു.

4.വൈറ്റ് ടീ

teh-putih
ഇത് നമ്മുടെ ശരീരത്തിൽ ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്നു.ഇൻസുലിൻ ഉത്പ്പാദനം കൂട്ടുകയും,പ്രായം കൂട്ടുന്ന വസ്തുക്കളെ കുറയ്ക്കുകയും ചെയ്യുന്നു.

5.പു-റഹ് ടീ

Pu-erh-Tea-Side-Effects
പണ്ട് കാലം മുതൽ ചൈനക്കാർ ഉപയോഗിക്കുന്ന ഒരിനം ചായ ആണിത്.ഇത് ശരീരത്തിൽ അധികം വരുന്ന കൊഴുപ്പിനെ ഉന്മൂലനം ചെയ്യുന്നു.ശരീരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരുതരം കൊഴുപ്പിനെയും ഇത് കുറയ്ക്കുന്നു.കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.അതുപോലെതന്നെ ഹൃദയ ധമനികളുടെ പ്രവർത്തനത്തെ സുഖമമാക്കുകയും ചെയ്യുന്നു.

6.ഒലോങ് ടീ

4720-oolong-tea-for-skin-hair-and-health
ഇത് ഭാഗികമായിട്ട് കടുപ്പം കുറഞ്ഞിട്ടുള്ള ബ്ലാക്ക് ടീ ആണ്.നമ്മുടെ ചിന്താശേഷിയെ വർധിപ്പിക്കുകയും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.അതുപോലെ ദന്ത സംരക്ഷണത്തിന് സഹായിക്കുകയും ചെയുന്നു.

ഇതൊക്കെയാണ് പ്രഭാതങ്ങളിൽ നമുക്ക് ആരോഗ്യവും ഉണർവും പ്രധാനം ചെയ്യുന്ന 6 തരം ചായകൾ.ഇതുകൂടാതെ ഇനിയും പലതരത്തിലുള്ള വേറെയും ചായകൾ ഉണ്ട്. ഈ ഓരോ ചായയുടെയും ഉണർവിലുടെയാവട്ടെ ഇനി നിങ്ങളുടെ ഓരോ പ്രഭാതവും കടന്നുപോകേണ്ടത്.