ബാറുകള്‍ സ്‌കൂളുകളും ആരാധനാലയങ്ങളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ്

single-img
1 September 2017

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. 2011ലാണ് ആരാധനാലയങ്ങളുടെ ദുരപരിധി 200 മീറ്ററായി നിശ്ചയിച്ചത്. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്.ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.

ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങൾ. എന്നാൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് പിന്നീടായിരിക്കുമെന്നാണ് ലഭ്യമായ സൂചന.