കള്ളനോട്ടുകളുടെ എണ്ണത്തിൽ വന്‍ വർധനയെന്ന് റിസര്‍വ് ബാങ്ക്;നോട്ടുനിരോധനത്തിനുശേഷം പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകളുടെ വ്യാജൻമാരെയും ബാങ്കുകളിൽ ലഭിച്ചു.

single-img
1 September 2017

ന്യൂദല്‍ഹി: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്കിന്റെ കണക്ക്.2016-17 സാമ്പത്തിക വർഷത്തിൽ 20.4% വർധനയുണ്ടായെന്നും റ്റവും കൂടുതൽ ലഭിച്ചത് ആയിരത്തിന്റെ നോട്ടുകളാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ ലഭിച്ചത് ആയിരത്തിന്റെ നോട്ടുകളാണ്. പുതിയ രണ്ടായിരം,പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകളുടെ വ്യാജൻമാരെയും ബാങ്കുകളിൽ ലഭിച്ചു.

പഴയ നോട്ടുകളിലെ കള്ളപ്പണം കണ്ടെത്താനായെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പുതിയ 2000രൂപയ്ക്കും 500രൂപയ്ക്കും ഇത്രയേറെ വ്യാജന്‍ ഉണ്ടായി എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കഴിഞ്ഞ നവംബർ എട്ടിന് 1000, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ വ്യാജൻമാരെ കണ്ടെത്താനുള്ള കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. നൂറിന്റെ വ്യാജനിൽ കുറവുണ്ടായെന്നും ആയിരത്തിന്റേതു വർധിച്ചെന്നും ആർബിഐ രേഖകൾ വ്യക്തമാക്കുന്നു.