ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തി; പരാതിയുമായി മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

single-img
1 September 2017


മാവേലിക്കര: ഹൈക്കോടതി ജഡ്ജി പി.ഡി. രാജൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മാവേലിക്കര സർക്കിൾ ഇൻസ്‌പെക്ടർ പരാതി നൽകി. ജഡ്ജിയുടെ ബന്ധുവിനെതിരെ കേസെടുത്തെതിനെ തുടര്‍ന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സി.ഐ പി.ശ്രീകുമാറിന്റെ പരാതി.

ചേംബറില്‍ വിളിച്ചു വരുത്തിയതിനു ശേഷം ബന്ധുവിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ നശിപ്പിച്ചു കളയുമെന്നും പറഞ്ഞാണ് ജഡ്ജി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് കൊച്ചി റേഞ്ച് ഐ.ജി. ശ്രീജിത്ത് നേരിട്ടെത്തിയാണ് ശ്രീകുമാറിനെ മോചിപ്പിച്ചത്.ഹൈക്കോടതി രജിസ്ട്രാറിനും ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിക്കും പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് സിഐ ആരോപിക്കുന്നത്.