ചൈനീസ് കമ്പനി ഫോണുകളുടെ നിരോധനം;വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടികള്‍ തുടങ്ങി

single-img
1 September 2017

ചൈനീസ് കമ്ബനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടികള്‍ കമ്പനികള്‍ സ്വീകരിച്ചു.രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നമെന്നതിനാല്‍ ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്.മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ പ്ലാന്റ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരായ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെ തുടർന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള 30 മൊബൈൽ ഫോൺ കമ്പനികൾക്ക് കേന്ദ്രസർക്കാർ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ഇതിനെയാണ് ഫോണുകൾ നിരോധിക്കാൻ പോവുന്നു എന്ന തരത്തിൽ വാർത്ത ആക്കിയത്. ചൈനീസ് കമ്പനികൾക്ക് പുറമേ ആപ്പിള്‍, സാംസംഗ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന് തൃപ്തികരമായ വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് കമ്പനികൾ പറയുന്നത്.