ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ബെഡ്‌റൂം ചവിട്ടിത്തുറന്ന പോലീസ് ഞെട്ടി: വീഡിയോ പുറത്ത്

single-img
31 August 2017

വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഢംബര ആശ്രമമായ ദേരാ സച്ചാ സൗദയിലെ ചിത്രങ്ങള്‍ പുറത്തു വന്നു. ഇവിടത്തെ റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആഢംബര മുറിയിലായിരുന്നു സ്വാമിയുടെ പള്ളിയുറക്കം. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്വാമിയുടെ കിടപ്പുമുറി പോലീസ് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്.

വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ചതാണ് വീടിന്റെ ചുവരുകള്‍. വില കൂടിയ ഫര്‍ണ്ണിച്ചറുകളും വീടിനുള്ളില്‍ നിറയെ കാണാം. സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് റാം റഹീമിന്റെ വലിയ ഛായാചിത്രങ്ങളാണ്.

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്