മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

single-img
31 August 2017

മുംബൈയിലെ ഭിണ്ഡി ബസാറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. 35 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തകര്‍ മൂന്നു പേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. മൗലാന ഷൗക്ക് അലി റോഡില്‍ അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന് 110 വര്‍ഷം പഴക്കമാണുള്ളത്. പരുക്കേറ്റവരെ സമീപത്തെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനോടകം പത്തോളം അഗ്‌നിശമനസേനകളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ മുംബൈയിലെ ഖട്‌കോപാറില്‍ നാല് നിലയുള്ള താമസകെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരാണ് മരിച്ചത്.