പട്ടാപ്പകല്‍ ജ്വല്ലറിയില്‍ പാമ്പിനെ തുറന്നുവിട്ട് രണ്ട് സ്ത്രീകള്‍ ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു

single-img
31 August 2017

പട്ടാപ്പകല്‍ പാമ്പിനെ തുറന്നുവിട്ട് ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. ഓഗസ്റ്റ് 25 നായിരുന്നു സംഭവം. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളാണ് കയ്യില്‍ ഒരു സഞ്ചിയുമായി ജ്വല്ലറിയിലെത്തിയത്. ജ്വല്ലറി ഉടമയുമായി സംസാരിക്കുന്നതിനിടെ സഞ്ചിയിലുണ്ടായിരുന്ന പാമ്പിനെ തുറന്നു വിടുകയായിരുന്നു.

പാമ്പിനെ കണ്ട ജ്വല്ലറി ഉടമ ഭയന്ന് പുറത്തേയ്ക്ക് ഓടിയ തക്കത്തിന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി സ്ത്രീകള്‍ മുങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മെസ്റ്റോണ്‍ ഗഞ്ചിലെ പരിതോഷ് ചണ്ടിവലയുടെ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

151 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളാണ് സ്ത്രീകള്‍ കവര്‍ന്നത്. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ജൂവലറിയുടമ പരിതോഷ് ചാന്ദിവാല നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു