പണമുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്ന് കോടിയേരി

single-img
31 August 2017

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണമുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരുകളാണ്. അവരുടെ പാപഭാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.