ഹാദിയ കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍നിന്നു ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറി

single-img
30 August 2017

ഹാദിയ കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍നിന്നു ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതായി ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. തനിക്ക് ഒന്നും പറയാനില്ലെന്നും ഇത് താനും കോടതിയും തമ്മിലുള്ള കാര്യമാണെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്റെ മറുപടി.

ഇപ്പോള്‍ ബെംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുന്ന രവീന്ദ്രന്‍ തനിക്ക് കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന കാര്യം എന്‍ഐഎയെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പതിനാറിനാണ് സുപ്രീംകോടതി ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്.

വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കേസിലെ എന്‍ഐഎ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ രവീന്ദ്രനെ സുപ്രീം കോടതി് നിയോഗിച്ചത്.

രവീന്ദ്രന്‍ പിന്മാറിയതോടെ അന്വേഷണ മേല്‍നോട്ടത്തിന് പുതിയ ആളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.