അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

single-img
29 August 2017

സിയൂള്‍: ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി.

2009ന് ശേഷം ഇതാദ്യമായാണ് ജപ്പാന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഉത്തര കൊറിയയുടേത് മുന്‍പെങ്ങുമില്ലാത്ത ഭീഷണിപ്പെടുത്തലാണെന്ന് ജപ്പാന്‍പ്രധാനമന്ത്രി ഷിങ് സോ ആബേ പ്രതികരിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ പ്രവര്‍ത്തി അമേരിക്കയെ വെല്ലുവിളിക്കുന്നതാണ്.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.