ആള്‍ദൈവങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷാറൂഖ് ഖാന്‍

single-img
29 August 2017

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന് 20 വര്‍ഷം ശിക്ഷ വിധിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കിംങ് ഖാന്‍. കപട സ്വാമിമാരെ ആരാധിക്കുന്നവര്‍ ക്രീയാത്മകമായി ചിന്തിക്കാന്‍ തയ്യാറാകണമെന്നും ഇത്തരം വിധികള്‍ സമൂഹം പാഠമാക്കണണെന്നും ഖാന്‍ അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാന്‍ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധിയെത്തിയത്. തത്സമയം പ്രതികരണവുമായാണ് ഷാരൂഖ് കൈയ്യടി നേടിയത്. അതേസമയം ഷാരൂഖിന്റെ പ്രതികരണം എയര്‍ ചെയ്യാന്‍ ചാനല്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേയും വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്.