ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു; പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറി

single-img
29 August 2017

തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ജലഅഥോറിറ്റിയുടേയും സര്‍ക്കാരിന്റെയും ഭൂമിയിലാണ്് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്ന് ലോകായുക്തയില്‍ സത്യവാങ്മൂലം നല്‍കി. കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.

ആദ്യമായാണ് പാറ്റൂരില്‍ കയ്യേറ്റം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു പാറ്റൂരിലെ ഫഌറ്റ് നിര്‍മ്മാണം. പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി ഫഌറ്റ് നിര്‍മ്മിച്ചു എന്നാണ് കേസ്.

ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സമാനകേസ് ലോകായുക്തയുടെ പരിഗണനയിലാണെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും കണ്ടെത്തിയിരുന്നു.