ഓണത്തിരക്ക്: റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

single-img
29 August 2017

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചത്.

ചെന്നെയില്‍നിന്ന് എറണാകുളത്തേക്ക് സെപ്തംബര്‍ 8, 15, 22, 29 തീയതികളില്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകും. എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ ട്രെയിന്‍ ഉണ്ടാകും. ഇതുകൂടാതെ സെപ്തംബര്‍ 1ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും, സെപ്തംബര്‍ 3ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ ഓടിക്കും.

ആഗസ്റ്റ് 31ന് തിരുനെല്‍വേലിയില്‍ നിന്ന് മംഗലാപുരത്തേക്കും സെപ്തംബര്‍ 1ന് മംഗലാപുരത്തുനിന്ന് തിരുനെല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. സെപ്തംബര്‍ 6ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സപ്തംബര്‍ 7ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ട്.

സെപ്തംബര്‍ 1ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സെപ്തംബര്‍ 6ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 1ന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.