ഇതാണ് ‘ഹജ്ജ് മുത്തശ്ശി’: 104ാം വയസ്സില്‍ ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജി

single-img
29 August 2017

അള്ളാഹുവിന്റെ അതിഥികളായി ലോകത്തിന്റെ നാനാ ദിക്കുകളില്‍നിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങളുടെ സംഗമത്തിന് സാക്ഷിയാകാന്‍ മക്കയും പുണ്യസ്ഥലങ്ങളും ഒരുങ്ങിയിരിക്കുന്നു. റോഡ് മാര്‍ഗവും, വിമാനത്തിലും, കപ്പലിലുമായി ലക്ഷക്കണക്കിന് വിശ്വാസികള്‍ അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ പുണ്യ ഭൂമിയില്‍ എത്തിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഒരേ മനസ്, ഒരേ വേഷം, ഒരേയൊരു മന്ത്രം. സൃഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യം.

ഈ ഹജജു തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായമുള്ള ഒരുമ്മയുമുണ്ട്. ഇന്തോനേഷ്യയില്‍നിന്നുള്ള മറിയ മര്‍ജാനിയയാണ് ഈ വര്‍ഷത്തെ ഹജജു തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായമുള്ള ഹാജി. വയസ് 104. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഇന്തോനേഷൃന്‍ മുത്തശ്ശിയുടെ മുഖത്ത് യാത്രാക്ഷീണം അല്‍പ്പം പോലും ഇല്ലായിരുന്നു.

തന്റെ 104ാം വയസ്സിലെങ്കിലും വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചുകൊണ്ട് നടന്ന ആഗ്രഹ സഫലീകരണത്തിനായി പുണൃഭൂമിയില്‍ എത്താനായ സന്തോഷമായിരുന്നു ഈ ഉമ്മയുടെ മുഖത്ത്. നേരത്തേ മക്കയിലെത്തി ഉംറ ചെയ്ത മര്‍ജാനിയ തിരികെ പോകുമ്പോള്‍ വിശുദ്ധ മക്കയെ നോക്കി പറഞ്ഞിരുന്നു, അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ ഞാന്‍ ഹജജു കര്‍മ്മത്തിന് വിണ്ടും പുണൃഭൂമിയിലെത്തുമെന്ന്.

അതിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടിവന്നു. പ്രതീക്ഷയുടെ തിരിനാളം കെടാതെ മനസ്സില്‍ സൂക്ഷിച്ചു. പുണൃ ഹജ്ജില്‍ പങ്കെടുക്കാനെത്തുന്ന ഭാഗൃവാന്‍മാരില്‍ തന്നെയും ഉള്‍പ്പെടുത്തണമേ എന്ന് എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. അവസാനം നാഥന്റെ തുണ തനിക്കുണ്ടായെന്ന് ഈ ഉമ്മ പറയുന്നു.

1913ലാണ് മറിയ മര്‍ജാനിയുടെ ജനനം. മൂന്ന് മക്കളും ജീവിച്ചിരിപ്പില്ല. 15 പേരകുട്ടികള്‍ ഉണ്ട്. അയല്‍വാസികളുടെ നല്ല മനസ്സുകൊണ്ടാണ് പണം സ്വരുപിച്ച് ഹജജ് കര്‍മ്മത്തിനെത്തിയത്. ഇന്തോനേഷൃന്‍ കോണ്‍സുലേറ്റ് അധികൃതരും ജിദ്ദ വിമാനത്താവള അധികൃതരും ചേര്‍ന്ന് മറിയ മര്‍ജാനിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.